കണ്ണൂര്‍: കണ്ണൂരില്‍ ബസിടിച്ച് മറിഞ്ഞ് ഓട്ടോറിക്ഷക്ക് തീപിടിച്ചു. അപകടത്തിൽ ഡ്രൈവറും യാത്രക്കാരനും വെന്തുമരിച്ചു. കതിരൂരിനും കൂത്തുപറമ്പിനും ഇടയിൽ ആറാം മൈലിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.
കൂത്തുപറമ്പ് ഭാഗത്തേക്ക് വന്ന ബസാണ് ഓട്ടോറിക്ഷയിലിടിച്ചത്. ബസിടിച്ചശേഷം ഓട്ടോറിക്ഷ മറിയുകയായിരുന്നു. സി.എന്‍.ജി ഇന്ധനത്തില്‍ ഓടുന്ന ഓട്ടോറിക്ഷക്കാണ് തീപിടിച്ചത്. സംഭവസ്ഥലത്തു തന്നെ ഒരാൾ മരിച്ചു. മറ്റൊരാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
There is no ads to display, Please add some