തിരുവനന്തപുരം: 47–ാം വയലാർ സാഹിത്യ പുരസ്കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക്. “ജീവിതം ഒരു പെൻഡുലം” എന്ന ആത്മകഥക്കാണ് അവാർഡ്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം.
അസാധാരണ രചനാ ശൈലിയുള്ള പുസ്തകമെന്നാണ് ജൂറിയുടെ വിലയിരുത്തൽ. ഒക്ടോബർ 27 ന് വൈകിട്ട് നിശാഗന്ധിയിൽ വച്ച് അവാർഡ് വിതരണം ചെയ്യും.