തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ആഴ്ചയോട തുലാവർഷം ആരംഭിക്കാൻ സാധ്യത. തിങ്കളാഴ്ച മുതൽ മലയോര മേഖലയിലും കിഴക്കൻ പ്രദേശങ്ങളിലും വൈകുന്നേരങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു.
ഈ മാസം പകുതിയോടെ തുലാവർഷം പൂർണതോതിൽ സംസ്ഥാനത്ത് എത്തും. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള തുലാവർഷ കലണ്ടറിൽ സാധാരണയിലും കൂടുതൽ മഴ സംസ്ഥാനത്ത് ഇത്തവണ ലഭിക്കുമെന്ന് വിദേശ ഏജൻസികൾ ഉൾപ്പടെ പറയുന്നു.
തെക്കൻ ജില്ലകളിലാകും വരും ദിവസങ്ങളിൽ കൂടുതൽ മഴ ലഭിക്കുക. പത്തിന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലും പതിനൊന്നിന് എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്ന് സംസ്ഥാനത്ത് ഉടനീളം വരണ്ട കാലാവസ്ഥ തുടരും. കേരള, കർണാടക, ലക്ഷദ്വീപ് പ്രദേശങ്ങളിൽ മീൻ പിടിത്തത്തിന് തടസമില്ല.
There is no ads to display, Please add some