ട്രെയിന്‍ യാത്രയ്ക്കിടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ പരാതി നല്കാന് പുതിയ സംവിധാനം ഒരുക്കി ദക്ഷിണ റെയില്‍വേ. പരാതി നല്കാന് പൊലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ പരാതി നല്‍കാനും നമ്പര്‍ ബ്ലോക്ക് ചെയ്യാനും കഴിയുന്ന സംവിധാനമാണ് റെയില്‍വേ ഏര്‍പ്പെടുത്തിയത്. റെയില്‍വേ സംരക്ഷണ സേനയുമായും ടെലികോം വകുപ്പുമായും സഹകരിച്ചാണ് വണ്ടിയില്നിന്നുതന്നെ ഡിജിറ്റല്‍ പരാതി രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമൊരുക്കുന്നത്.
അതിനുശേഷം സെന്‍ട്രല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ (സിഇഐആര്‍) പോര്‍ട്ടലില്‍ പോയി ഡിജിറ്റല്‍ രജിസ്ട്രേഷന് നടത്തണം. ആര്‍പിഎഫും മേഖലാ സൈബര്‍ സെല്ലും ചേര്‍ന്ന് ഉടന്‍തന്നെ ഫോണ്‍ ബ്ലോക്ക് ചെയ്യും. നഷ്ടപ്പെട്ട ഫോണ്‍ വീണ്ടെടുക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്യും.
നഷ്ടപ്പെട്ട ഫോണിന്റെ ദുരുപയോഗം തടയുന്നതിന് രാജ്യത്തെ എല്ലാ നെറ്റ് വര്‍ക്കുകളിലും അത് ബ്ലാക്ക് ലിസ്റ്റില്‍പ്പെടുത്തും. ഇതിന് പൊലീസ് സ്റ്റേഷനില്‍ പോവുകയോ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയോ വേണ്ട. ഒപ്പം യാത്ര ചെയ്യുന്നവരുടെ ഫോണില്‍നിന്ന് ഡിജിറ്റല്‍ പരാതി നല്‍കാം.
തനിച്ചു യാത്ര ചെയ്യുന്നവര്‍ക്ക് ടിടിഇയുടെയോ ആര്‍പിഎഫ് ഉദ്യോഗസ്ഥരുടെയോ വിശ്വസിക്കാവുന്ന സഹയാത്രികരുടെയോ സഹായം തേടാം. ഈ സൗകര്യം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് സ്വന്തം ഫോണിന്റെ 15 അക്ക ഐഎംഇഐ നമ്പര്‍ ഡയറിയില്‍ എഴുതിവെക്കുകയോ ക്ലൗഡ് സ്റ്റോറേജില്‍ സൂക്ഷിച്ചുവെക്കുകയോ ചെയ്യണമെന്ന് റെയില്‍വേ നിര്‍ദേശിച്ചു.

