സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വിണ്ടും കുതിപ്പ്. ഇന്ന് ഉച്ചക്ക് ശേഷം ഗ്രാമിന് 50 രൂപ കൂടി വര്‍ധിച്ചു. രാവിലെ പവന് ഒറ്റയടിക്ക് 1400 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന് 97,280 രൂപ എന്ന നിലയില്‍ എത്തിയിരുന്നു. പിന്നാലെയാണ് ഉച്ചയ്ക്ക് ശേഷം പവന് 400 രൂപ കൂടി വര്‍ധിച്ചത്.
ഇതോടെ, ഇന്ന് സംസ്ഥാനത്തെ സ്വര്‍ണ വില ഒരു ഗ്രാമിന് 12,210 എന്ന നിലയില്‍ എത്തി. പവന് 97,680 രൂപയുമായി. വെള്ളിയാഴ്ച രാവിലെ ഗ്രാമിന് 175 രൂപയാണ് വര്‍ധിച്ചത്. ഇതോടെ 12,160 രൂപയായിരുന്നു ഗ്രാം വില. രണ്ട് തവണയായി ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തില്‍ 225 രൂപയാണ് കൂടിയത്.

