സംസ്ഥാനത്ത് സ്വർണവിലയിൽ ചെറിയബ്രേക്ക്. ഇന്ന് പവന് വില വർധനയില്ല. 94,920 രൂപയാണ് ഒരു പവൻ്റെ വില. ഇന്നലെയും ഇതേ വിലയിലാണ് സ്വർണവ്യാപാരം നടന്നത്. ഗ്രാമിന് 11,865 രൂപയാണ് വില. ഒരാഴ്‌ചയ്ക്കിടെ പവന് 2,000ത്തിലധികം രൂപയാണ് വർധിച്ചത്.

സ്വർണം സാധാരണക്കാരന് അപ്രാപ്യമാകുന്ന സാഹചര്യത്തിലേക്കാണ് വില വർധിക്കുന്നത്. സ്വർണവില ക്രമാതീതമായി ഉയരുന്നത് വിവാഹ വിപണിയിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയുൾപ്പെടെ ഉപഭോക്താവിന് ഒരു ലക്ഷത്തിലധികം രൂപ നൽകേണ്ടതായി വരും. 24 കാരറ്റിന് വില 1 ലക്ഷം കടന്നു. പവന് 1,03,552 രൂപയും ഗ്രാമിന് 12,944 രൂപയുമാണ് വില. 18 കാരറ്റിന് പവന് 77,664 രൂപയും ഗ്രാമിന് 9,708 രൂപയുമാണ് വില.

Leave a Reply

Your email address will not be published. Required fields are marked *