ലൈംഗിക ചൂഷണ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ എതിർപ്പ് തള്ളിയാണ് രാഹുൽ സഭയിലെത്തിയത്.
കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിനെ പ്രത്യേക ബ്ലോക്കായി ഇരുത്തുമെന്നും സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞിരുന്നു.
പ്രതിപക്ഷ നിരയിലെ അവസാന സീറ്റിലാണ് രാഹുൽ നിയമസഭയിൽ ഇരിക്കുന്നത്. സുഹൃത്തിന്റെ വാഹനത്തിലാണ് രാഹുൽ എത്തിയത്. യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷനും രാഹുലിനൊപ്പം ഉണ്ടായിരുന്നു.
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിക്കുന്ന വേളയിലാണ് രാഹുൽ സഭയിലേക്കെത്തിയത്. ഈ ഘട്ടത്തിൽ ഭരണപക്ഷത്ത് നിന്ന് പ്രതികരങ്ങളൊന്നും ഉണ്ടായിട്ടില്ല.

