ഇടുക്കി അടിമാലിയിൽ പെൻഷൻ കിട്ടാത്തതിൽ സംസ്ഥാന സർക്കാരിനെതിരെ ഭിക്ഷ യാചിച്ച് പ്രതിഷേധിച്ച രണ്ട് അമ്മമാരിൽ ഒരാളായ അന്നക്കുട്ടി അന്തരിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അന്നക്കുട്ടി. സംസ്കാരം നാളെ നടക്കും.
2023 നവംബറിലാണ് ക്ഷേമപെൻഷൻ മുടങ്ങിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായ മറിയക്കുട്ടിയും അന്നക്കുട്ടിയും പ്രതിഷേധ സൂചകമായി അടിമാലി ടൗണിൽ ഭിക്ഷ യാചിച്ച് സമരം നടത്തിയത്. വേറിട്ട സമരത്തിലൂടെ വാര്‍ത്തയില്‍ ഇടംപിടിച്ചതിന് പിന്നാലെ ഇരുവര്‍ക്കും സഹായവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. അതേസമയം, ഇരുനൂറേക്കർ സ്വദേശി മറിയക്കുട്ടിക്കെതിരെ സിപിഎം രംഗത്ത് വരികയും കെപിസിസി വീട് വെച്ച് നൽകുകയും ചെയ്തിരുന്നു. മറിയക്കുട്ടി പിന്നീട് ബിജെപിയിൽ ചേർന്നു.

