തിരുവനന്തപുരം: ചെന്നൈയിൽ നടന്ന വാക്കോ ഇന്ത്യൻ ദേശീയ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ -52 കിലോയിൽ വെങ്കലമെഡൽ കരസ്ഥമാക്കി 14 വയസുകാരൻ. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, മിനിസ്ട്രി ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് ഫെയർ ഇനി അംഗീകാരത്തോടുകൂടിയ ചാമ്പ്യൻഷിപ്പ് നടത്തിയത്. ചന്തവിള സ്വദേശി ആർ.ഹരിനന്ദൻ ഉണ്ണിത്താൻ ആണ് ചിൽഡ്രൻസ് കേഡറ്റ് എന്ന വിഭാഗത്തിൽ ഉൾപ്പെട്ട കിക്ലൈറ്റ് എന്ന മത്സരയിനത്തിൽ വെങ്കല മെഡൽ കരസ്ഥമാക്കിയത്.

കഴിഞ്ഞ രണ്ടര വർഷമായി മാർഷൽ ആർട്സ് രംഗത്ത് പരിശീലനം നടത്തുന്ന ഹരിനന്ദൻ ചന്തവിള ആസ്ഥാനമായുള്ള അസൾട്ട് കോമ്പാക്ട്ടീവിലാണ് പരിശീലനം നടത്തുന്നത്.

ജില്ലാ സംസ്ഥാന തല മാർഷൽ ആർട്സ് മത്സരങ്ങളിൽ സ്ഥിരമായി നേട്ടം കൊയ്യുന്ന ഹരിനന്ദൻ പക്ഷെ ഇതാദ്യമായി ആണ് സംസ്ഥാനത്തിനെ പ്രതിനിധീകരിച്ചു മത്സരിക്കുന്നത്.

ഏകാഗ്രത വർധിപ്പിക്കുന്നതിനായി അച്ഛൻ അനൂപ്ചന്ദ്രനും അമ്മ ലക്ഷ്മിയുമാണ് മാർഷൽ ആർട്സ് രംഗത്തേക്ക് ഹരിനന്ദനെ എത്തിക്കുന്നത്.മാർഷൽ ആർട്സിലെ കഴിവ് ഗുരുവായ ഗിന്നസ് ആദർശിന് ബോധ്യപ്പെട്ടതോടെ കൂടുതലായി ഈ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറയുകയും ജില്ലാ സംസ്ഥാന മത്സരങ്ങളിൽ ഹരിനന്ദനെ പങ്കെടുപ്പിക്കുകയുമായിരുന്നു. ഓഗസ്റ്റ് 27 മുതൽ 31 വരെ നടന്ന ചാമ്പ്യൻഷിപ്പിൽ 28 സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് മത്സരിച്ചത്. അഞ്ചു ദിവസങ്ങളിലായി നടന്ന മത്സരത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് മത്സരിച്ച ആദ്യ മത്സരത്തിൽ തന്നെ വിജയിച്ചതിന്റെ സന്തോഷത്തിലാണ് ഹരി നന്ദനും കുടുംബവും

Leave a Reply

Your email address will not be published. Required fields are marked *