കോട്ടയം: കോട്ടയം നഗരത്തിൽ എക്സൈസിന്റെ വൻ ലഹരി മരുന്നു വേട്ട. ലഹരി മരുന്ന് വേട്ടയ്ക്ക് ശ്രമിച്ച എക്സൈസ് സംഘത്തെ വാഹനം ഇടുപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായി എക്സൈസ് പിടികൂടി. എംഡി എം എ അടക്കമുള്ള മാരക ലാസരഹരികൾ എക്സൈസ് ഇവരിൽ നിന്നും പിടിച്ചെടുത്തു.
സംഘത്തിലെ പ്രധാനികളായ ഡോൺ മാത്യു,ജെസ്റ്റിൻ സാജൻ എന്നിവരെ അഞ്ച് ഗ്രാം എം ഡി എം എ യുമായി കോട്ടയം എക്സൈസിന്റെ സ്പെഷ്യൽ സ്ക്വാഡ് സംഘം പിടികൂടി. എക്സൈസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച കാർബൈക്ക് ഉപയോഗിച്ച് ഇടിപ്പിച്ച് തെറിപ്പിച്ച് രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും പ്രതികളെ എക്സൈസുകാർ സാഹസികമായി പിടികൂടി.
ലഹരി മാഫിയയെ തുരത്തുവാൻ കോട്ടയം എക്സൈസിന്റെ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ സിവിൽ എക്സൈസ് ഓഫീസർമാരായ അജു ജോസഫ്, അരുൺ ലാൽ, പ്രദീപ് എം ജി, അഫ്സൽ, ദീപക് സോമൻ, ശ്യാം ശശിധരൻ, ജോസഫ് കെ ജി, അമൽഷാ മാഹിൻ കുട്ടി എന്നിവരുൾപ്പെട്ട സ്പെഷ്യൽ ടീം ഒരു മാസത്തോളമായി നടത്തിയ രഹസ്യ നിരീക്ഷണങ്ങൾക്കൊടുവി ലാണ് പ്രതികൾ വലയിലായത്.

