കേരള റോഡ് ഫണ്ട് ബോര്‍ഡിന് കീഴില്‍ സൈറ്റ് സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. 60 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു വര്‍ഷത്തേക്കാണ് പ്രാഥമിക കരാര്‍ നിയമനം നടക്കുക. തുടർന്ന് കരാർ നീട്ടിയേക്കും.
36 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷ നൽകാം. സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ പാസ് ആയിരിക്കണം. എംഎസ് പ്രോജക്ട് അല്ലെങ്കിൽ എംഎസ് ഓഫീസ്, മറ്റ് എഞ്ചിനീയറിങ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ അറിഞ്ഞിരിക്കണം.
സിവില്‍ വര്‍ക്ക് ബില്ലുകള്‍ നിര്‍മ്മിക്കാന്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. സര്‍ക്കാര്‍/പബ്ലിക്/ പ്രൈവറ്റ് സെക്ടര്‍/ട്രാന്സ്പോര്ട്ടേഷന് പ്രോജക്ടുകളില്‍ ജോലി ചെയ്ത് രണ്ട് വര്‍ഷത്തെ പരിചയം ആവശ്യമാണ്.
നിയമനം ലഭിച്ചാൽ പ്രതിമാസം 25,000 രൂപ ശമ്പളമായി ലഭിക്കും. ജനറല്‍ വിഭാഗക്കാര്‍ക്ക് 500 രൂപയും എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 250 രൂപയും അടച്ചാല്‍ മതി. താല്പര്യമുള്ളവര് കേരള സര്‍ക്കാര്‍ സിഎംഡി വെബ്സൈറ്റ് സന്ദര്‍ശിക്കുക. https://cmd.kerala.gov.in. അവസാന തീയതി: സെപ്റ്റംബര്‍ 10

