കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പരാതിയുമായി യാത്രക്കാർ. പാലക്കാട് ചിറ്റൂർ ഡിപ്പോയിലെ ഡ്രൈവർക്കെതിരെയാണ് ഇദ്ദേഹം ഓടിച്ച ബസിലുണ്ടായിരുന്ന യാത്രക്കാർ രംഗത്ത് വന്നത്. മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് ബസ് ഓടിച്ചെന്നാണ് പരാതി. ഇതിൻ്റെ യാത്രക്കാർ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യാത്രക്കാർ ആവശ്യപ്പെട്ടിട്ടും ഡ്രൈവർ ഫോണിൽ സംസാരിക്കുന്നത് നിർത്തിയില്ലെന്നും ഇവർ ആരോപിക്കുന്നു.

