സ്കൂൾ കെട്ടിടത്തിന്റെ മുകളിലേക്ക് മരം ഒടിഞ്ഞു വീണു. ആര്യനാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന് മുകളിലേക്കാണ് ഗുൽമോഹർ മരം പതിച്ചത്.

രാവിലെ 11മണിക്കാണ് മരം ഒടിഞ്ഞു വീണത്. സംഭവ സമയം കെട്ടിടത്തിൽ കുട്ടികളും അധ്യാപകരും ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. സ്കൂൾ ഓഡിറ്റോറിയത്തിന് സമീപം നിന്ന മരമാണ് കടപുഴകി വീണത്. ശുചിമുറി കെട്ടിടത്തിനും കെട്ടിടത്തിനു മുകളിൽ ഉണ്ടായിരുന്ന ശുദ്ധജല ടാങ്കുകൾക്കും നാശനഷ്ടങ്ങളുണ്ടായി.

അതേസമയം ശൗചാലയത്തിന് സമീപത്തെ ഒൻപതാം ക്ലാസ്‌മുറി പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിലൂടെയാണു മരം വീണത്. ഇന്നലെ രാവിലെ പ്രദേശത്ത് അതിശക്തമായി കാറ്റ് വീശിയിരുന്നതായി അധ്യാപകർ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *