കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഓൺലൈൻ മാധ്യമ സ്ഥാപനമായ ക്രിട്ടിക്കൽ ടൈംസും ആലപ്പാട്ട് ഗോൾഡും ചേർന്ന് തുടർച്ചയായ മൂന്നാം വർഷവും എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്നു. ജൂൺ 30 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ആനക്കല്ല് സെറ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന പരിപാടി കേരള രജിസ്ട്രേഷൻ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
പ്രശസ്ത സിനിമാതാരം ശാലു മേനോൻ മുഖ്യാതിഥിയായി എത്തിച്ചേരും. നിയമസഭാ ചീഫ് വിപ് ഡോ: എൻ ജയരാജും, ആന്റോ ആന്റണി എംപിയും ചേർന്ന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കും. പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തും. പരിപാടിയിൽ രാഷ്ട്രീയ സാമുദായിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച്
കോട്ടയം മാർസ്സ് മീഡിയ അവതരിപ്പിക്കുന്ന ഗംഭീര ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.
പരിപാടിയിൽ പങ്കെടുക്കുന്നവരിൽ തിരഞ്ഞെടുക്കപ്പെടുന്ന മൂന്നുപേർക്ക് ഗോൾഡ് കോയിൻ സമ്മാനമായി ലഭിക്കും. ഏവരെയും സ്വാഗതം ചെയ്യുന്നു