ഇടുക്കിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി കൊമ്പൊടിഞ്ഞാലിലാണ് സംഭവം. ശുഭ, ശുഭയുടെ മാതാവ്, രണ്ട് ആണ്‍ മക്കള്‍ എന്നിവരാണ് മരിച്ചത്.
നാലു വയസ്സുകാരന്‍ അഭിനവിന്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. വീട് പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. വെള്ളത്തൂവല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.ഫൊറൻസിക്കിന്റെ സാന്നിധ്യത്തിൽ നാളെ കൂടുതൽ പരിശോധന നടത്തും.

