പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളിയായ എന്‍ രാമചന്ദ്രന്റെ മകള്‍ ആരതിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം. ഭീകരാക്രമണത്തിന് പിന്നാലെ ഒരു അനിയത്തിയെ പോലെ തന്നെ കശ്മീരി ഡ്രൈവര്‍മാരായ മുസാഫിറും സമീറും സഹായിച്ചുവെന്ന് മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് ആരതിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷമായ സൈബര്‍ ആക്രമണം ഉണ്ടായത്. എന്നാല്‍ കാര്യങ്ങള്‍ കൃത്യമായി വ്യക്തതയോടെ തുറന്നു പറഞ്ഞതിന് ആരതിയെ അഭിനന്ദിക്കുന്നവരും കുറവല്ല.
‘സത്യം പറഞ്ഞാല്‍ ഇങ്ങനെയൊരാള്‍ ഹിന്ദു മതത്തില്‍ പെട്ട ആള്‍ ആയതില്‍ ലജ്ജ തോന്നുന്നു, കേരളത്തില്‍ മുസ്ലീങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് പാകിസ്ഥാന്‍ മൂര്‍ദബാദ് എന്നൊരു ബോര്‍ഡ് വച്ചാല്‍ അപ്പോള്‍ അറിയാം കേരളം എന്താണെന്ന്,ഇതെന്തുവാടെ.. ഇവളുടെ അച്ഛന്‍ തന്നെയല്ലേ അത്. അച്ഛന്‍ മരിച്ചിട്ടും എങ്ങനെയാണ് ഇങ്ങനെ നല്ല പോലെ പറയുന്നത്.. ഒരു വിഷമവും ഇല്ലേ? മുഖത്തു ഒരു വിഷമവും കാണുന്നില്ലല്ലോ.. ചിരിച്ചു കൊണ്ടാണല്ലോ പറയുന്നത്,’
‘ഭാഗ്യം! അച്ഛന്‍ മരിച്ചാലും സഹോദരിക്കു രണ്ടു സഹോദരന്‍ മാരെ കിട്ടിയല്ലോ. പിന്നെ കേരളത്തിലെ മുഴുവന്‍ മുറിയന്മാരുടെയും മാപ്രകളുടെയും സപ്പോര്‍ട്ടും. പിന്നെ തീവ്രവാദികള്‍ അച്ഛന് പകരം ആ കുഞ്ഞുങ്ങളേ ആണ് ഇല്ലാതെ ആക്കിയത് എങ്കില്‍ ഈ ബോള്‍ഡായ ഈ സ്ത്രീയും ആ അച്ചാച്ചനും കരയുന്നതു നമ്മള്‍ കാണേണ്ടി വന്നനേ. കുഞ്ഞുങ്ങള ഒന്നും ചെയ്യാതെ വിട്ടതിനു നന്ദി. ബോള്‍ഡായ മകള്‍ കരയുന്നത് കാണേണ്ടിവന്നില്ല. ഭാഗ്യം. എല്ലാരും ലിപ്ലൈസ്റ്റിക് ഇട്ടിട്ടുണ്ടോ’… എന്നിങ്ങനെ പോകുന്നു ആരതിക്കെതിരായ കമന്റുകള്‍.
‘അച്ഛന്‍ മരിച്ച മകളുടെ അണിഞ്ഞൊരുങ്ങി വന്നുള്ള മീഡിയ പ്രതികരണം കാണുമ്പോള്‍ നമുക്കുള്ള മാനസികാവസ്ഥയോ ഒരു ദുഃഖമോ ആ മകളില്‍ കാണുന്നില്ല, അച്ഛന് നേര്‍ക്ക് തീവ്രവാദികള്‍ തോക്ക് ചൂണ്ടിയപ്പോള്‍ ഇവള്‍ പൊട്ടിച്ചിരിച്ചുകാണും. അതാണ് തീവ്രവാദികള്‍ കലികയറി അച്ഛനെ വെടിവച്ചുകൊന്നത്, അപ്പന്റെ മരണം വിറ്റ് പബ്ലിസിറ്റിയും പ്രശസ്തിയും അടിച്ചെടുക്കാനുള്ള അവസരം മുതലെടുക്കുകയാണ്. അവള്‍ക്ക് മലയാളവും അറിയില്ല, ഇംഗ്ലീഷും അറിയില്ല.. പട്ടിഷോ, എന്തൊരു ജന്മം’… ഇങ്ങനെ പോകുന്ന ചിലരുടെ വിഷലിപ്തമായ കമന്റുകള്‍.
‘ഈ സമയം ആ സഹോദരിയ്ക്ക് വിദ്വേഷത്തിന്റെയും വര്‍ഗീയതയുടെ വിഷം തുപ്പി, താന്‍ നേരിട്ട ദുരനുഭവത്തെ പൊലിപ്പിച്ചു പറയാമായിരുന്നു. ഹൃദയം നടുങ്ങുന്ന വേദന മനസ്സില്‍ ഉണ്ടായിട്ടും വളരെ പക്വതയോടെ സമന്വയത്തോടെ വിചാരത്തോടെ സംസാരിച്ച നിങ്ങള്‍ ആണ് സഹോദരി ധീരയായ വനിത, അച്ഛന്‍ നഷ്ടപ്പെട്ടിട്ടും വളരെ ബോള്‍ഡായി സംസാരിക്കുന്ന ഇവരെ ധീര വനിത എന്നുതന്നെപറയാം. തന്നെ സഹായിച്ച മുസാഫിര്‍, സമീര്‍ ഇവരെ മറക്കാതെ എടുത്തുപറഞ്ഞ മേടത്തിന്റെ ലൈഫില്‍ നന്മകള്‍ മാത്രം എന്നും പൂത്തുലയട്ടെ, അച്ഛന് അഭിമാനം ആണ് ഈ മോള്‍. കരഞ്ഞോ കുറ്റപ്പെടുത്തിയോ സംസാരിക്കാതെ, നടന്നത് എന്താണ് കണ്ടത് എന്താണ് എന്ന് കൃത്യമായി പറഞ്ഞു’ എന്നിങ്ങനെ പോകുന്നു പിന്തുണയ്ക്കുന്നവരുടെ കുറിപ്പുകള്‍. മാതാപിതാക്കള്‍ക്കും ആറ് വയസുകാരുമായ ഇരട്ടക്കുട്ടികള്‍ക്കൊപ്പം കശ്മീര്‍ സന്ദര്‍ശിക്കാന്‍ പോയതായിരുന്നു ആരതി. അതിനിടെയാണ് അപ്രതീക്ഷിതമായി ഭീകരാക്രമണം ഉണ്ടായതോടെയാണ് പിതാവ് രാമചന്ദ്രന്‍ കൊല്ലപ്പെട്ടത്.