കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. തുടര്‍ച്ചയായ നാലാം ദിനമാണ് വില കുറയുന്നത്. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 65800 രൂപയാണ് വില. ഏറെ നാള്‍ക്ക് ശേഷമാണ് വില 66000ത്തിന് താഴേക്ക് എത്തുന്നത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8225 രൂപയായി. പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്.
അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6745 രൂപായി കുറഞ്ഞു. 50 രൂപയാണ് ഈ കാരറ്റിനുള്ള ഇന്നത്തെ കുറവ്. അതേസമയം, വെള്ളിയുടെ വില ഗ്രാമിന് 102 എന്ന നിരക്കില്‍ തുടരുകയാണ്.