കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിക്ക് മാനസിക പീഡനമെന്ന് പരാതി. കോട്ടയം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവിക്കെതിരെയാണ് പരാതി. ഡോ: ലിസ ജോണിനെതിരെയാണ് വിദ്യാര്‍ത്ഥി പരാതി നല്‍കിയത്. ഫോറന്‍സിക് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി വിനീത് കുമാറാണ് പരാതി നല്‍കിയത്.

‘പോടാ പട്ടീ’ എന്നാണ് വിദ്യാര്‍ത്ഥിയെ മേധാവി വിളിച്ചതെന്നാണ് പരാതി. പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും നവംബറിലാണ് വിദ്യാര്‍ത്ഥി പരാതി നല്‍കിയത്. എന്നാല്‍ വിഷയത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നടപടി വൈകുന്നതായാണ് വിദ്യാര്‍ത്ഥി പറയുന്നത്. അന്വേഷണ റിപ്പോര്‍ട്ടും പുറത്തു വിട്ടില്ല.
There is no ads to display, Please add some