ചെറുകിട സംരംഭങ്ങൾക്ക് (MSME) പ്രത്യേക വായ്‌പയുമായി ബാങ്ക് ഓഫ് ബറോഡ. വായ്‌പകൾ എലുപ്പത്തിൽ ലഭ്യമാക്കാനായി രണ്ട് വായ്‌പ പദ്ധതികളാണ് അവതരിപ്പിച്ചിരിക്കുന്നത്. വനിതാ സംരംഭകർക്കായി ‘ബറോഡ മഹിളാ സ്വാവലംബൻ’, ജിഎസ്‌ടി രജിസ്ട്രേഷനുള്ള എംഎസ്എംഇകൾക്ക് ഡിജിറ്റൽ ഓവർ ഡ്രാഫ്റ്റ് സൗകര്യം നൽകുന്ന ‘ബറോഡ സ്മാർട്ട് ഒഡി’ എന്നിങ്ങനെയാണ് വായ്‌പ പദ്ധതികൾ അവതരിപ്പിച്ചിരിക്കുന്നത്.
ബറോഡ മഹിള സ്വാവലംബൻ പദ്ധതി പ്രകാരം 9.15 ശതമാനം പലിശയിൽ 20 ലക്ഷം രൂപ മുതൽ 7.5 കോടി രൂപ വരെയാണ് വായ്‌പ ലഭിക്കുക. റിപ്പോ അധിഷ്‌ഠിത പലിശനിരക്ക് രീതിയാണ് ഈ വായ്‌പ നൽകുന്നത്.
എംഎസ്എംഇകൾക്കുള്ള ക്രെഡിറ്റ് ഗാരന്റി ഫണ്ട് ട്രസ്റ്റിന്റെ പിന്തുണയുണ്ടെങ്കിൽ അഞ്ച് കോടി രൂപ വരെ വായ്‌പയ്ക്ക് ഈട് ആവശ്യമില്ല. പ്രൊസസിംഗ് ചാർജിൽ 50 ശതമാനം റിബേറ്റും പ്രഖ്യാപിച്ചിട്ടുണ്ട്. 120 മാസമാണ് തിരിച്ചടവ് കാലാവധി.
ഹ്രസ്വകാല പ്രവർത്തന മൂലധനം ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ബറോഡ സ്മാർട്ട് ഒഡി. ജിഎസ്ടി റിട്ടേൺ, ബാങ്കിംഗ് ഇടപാടുകൾ, ഓൺലൈൻ ഇടപാടുകൾ എന്നിവ വിലയിരുത്തിയാകും ഇത് പ്രകാരം വായ്‌പകൾ ലഭ്യമാക്കുക. പത്ത് ശതമാനം പലിശനിരക്കിൽ 50,000 രൂപ മുതൽ 25 ലക്ഷം രൂപ വരെ ഓവർ ഡ്രാഫ്റ്റായി എടുക്കാം. 12 മാസമാണ് തിരിച്ചടവ് കാലാവധി.
There is no ads to display, Please add some