കൊച്ചി: മുനമ്പം ഭൂമി പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മുസ്ലിം ലീഗ് നേതാക്കള്‍ വരാപ്പുഴ അതിരൂപത ആസ്ഥാനത്ത്.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് അതിരൂപത ആസ്ഥാനത്ത് എത്തിയത്.
ലത്തീന്‍ സഭയുടെ എല്ലാ ബിഷപ്പുമാരും വരാപ്പുഴ അതിരൂപത ആസ്ഥാനത്തെത്തിയിട്ടുണ്ട്. മുനമ്പം ഭൂസംരക്ഷണ സമിതി നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കും.