പാലക്കാട്:ശിശുദിനാഘോഷത്തോടനുബന്ധിച്ച് ഭാരതമാതാ സി എം ഐ പബ്ലിക് സ്കൂൾ ഗ്രാൻഡ് കാൻവാസ് എന്ന പേരിൽ മെഗാ ചിത്രരചന സംഘടിപ്പിച്ചതിന് ദേശീയ റിക്കാർഡ് നേടി.

രണ്ടായിരം വിദ്യാർത്ഥികളും 125 അധ്യാപകരും അനധ്യാപകരും രക്ഷാകർത്തൃ പ്രതിനിധികളും ഗ്രാൻഡ് ക്യാൻവാസിൽ പങ്കെടുത്തു. ഒരു മണിക്കൂർ സമയപരിധി നിശ്ചയിച്ച ചിത്രരചനയിൽ സമാഹരിച്ച ചിത്രങ്ങളെല്ലാം അന്നേദിവസം തന്നെ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച് ദേശീയ റെക്കോർഡ് നേട്ടം കൈവരിക്കുകയും ചെയ്തു . പ്രി കെ.ജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികളും അധ്യാപകരും കൂടാതെ സ്കൂളിലെ മുഴുവൻ ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു. വിദേശിയരായ നാല് അധ്യാപകർ ചിത്രരചനയിൽ പങ്കെടുത്തത് കൗതുകമായി.

യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ ചീഫ് എഡിറ്ററും അന്തർദേശീയ ജൂറി അംഗവുമായ ഗിന്നസ് സുനിൽ ജോസഫ് നിരീക്ഷകനായിരുന്നു. യു. ആർ. എഫ് റിക്കാർഡ് സർട്ടിഫിക്കറ്റ് സ്കൂൾ മാനേജർ റവ.ഫാ. ആൻ്റണി പുത്തനങ്ങാടിയും .പ്രിൻസിപ്പൽറവ.ഫാ.ലിൻറ്റേഷ് ആൻ്റണി,ബർസർ റവ.ഫാ. അനിൽ താല കോട്ട് യഥാക്രമം മെഡലും മെമൻ്റോയുംഗിന്നസ് സുനിൽ ജോസഫിൽ നിന്ന് ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *