തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് മുന്‍കൂട്ടി കണ്ട് കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വെ. തിരക്കേറിയ സീണസില്‍ തിരുവനന്തപുരത്തു നിന്ന് ബംഗളുരുവിലേക്കും തിരിച്ചും പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വെ അറിയിച്ചു.

16 തേര്‍ഡ് എ.സി കോച്ചുകളുള്ള ട്രെയിന്‍ ബംഗളുരു എസ്എംവിടിയില്‍ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചുമാണ് സര്‍വീസ്. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട് എന്നിവയാണ് കേരളത്തിലെ മറ്റ് സ്റ്റോപ്പുകള്‍.

ട്രെയിന്‍ നമ്പര്‍ – 06239: എസ്എംവിടി ബംഗളുരു – കൊച്ചുവേളി. രാത്രി 9 മണിക്ക് ബംഗളുരുവില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് ശേഷം 2.15ന് കൊച്ചുവേളിയിലെത്തും. ഓഗസ്റ്റ് – 20, 22, 25, 27, 29 സെപ്റ്റംബര്‍ – 01, 03, 05, 08, 10, 12, 15, 17 എന്നീ ദിവസങ്ങളിലാണ് പുറപ്പെടുന്നത്.

ട്രെയിന്‍ നമ്പര്‍ – 06240: കൊച്ചുവേളി – എസ്എംവിടി ബംഗളുരു. വൈകുന്നേരം അഞ്ച് മണിക്ക് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 10.30ന് ബംഗളുരുവിലെത്തും. ഓഗസ്റ്റ് – 21, 23, 26, 28, 30, സെപ്റ്റംബര്‍ – 02, 04, 06, 09, 11, 13, 16, 18 എന്നീ ദിവസങ്ങളിലായിരുന്നു കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You missed