കൊൽക്കത്ത: ബംഗാളിൽ ആർ.ജി.കാർ മെഡിക്കൽ കോളജിൽ വനിതാ ഡോക്‌ടറെ ബലാത്സംഗം ചെയ്ത‌് കൊലപ്പെടുത്തിയ കേസിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. പ്രതി സഞ്ജയ് റോയി ക്രൂരമായി യുവതിയെ മർദിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രതിയുടെ മർദനത്തിൽ വനിതാ ഡോക്‌ടറുടെ കണ്ണട പൊട്ടി ചില്ലുകൾ കണ്ണിൽ പതിച്ചെന്നും റിപ്പോർട്ടിലുണ്ട്.

രണ്ടു കണ്ണിലും വായയിലും രക്തസ്രാവമുണ്ടായി. മുഖത്ത് നിറയെ മുറിവുകളുമുണ്ട്. ഇരയുടെ സ്വകാര്യ ഭാഗങ്ങളിലും വലിയ തോതിൽ രക്തസ്രാവമുണ്ടായി. വയറ്റിലും ഇടതു കാലിലും കഴുത്തിലും വലതു കയ്യിലും മോതിരവിരലിലും ചുണ്ടിലും മുറിവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ വെള്ളിയാഴ്‌ച രാവിലെയാണ് ആശുപത്രിയിലെ സെമിനാർ ഹാളിനുള്ളിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ പോസ്‌റ്റ് ഗ്രാജ്യേറ്റ് ട്രെയിനിയായ വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ചയാണ് പ്രതിയെ പൊലീസ് അറസ്‌റ്റ് ചെയ്തത്. അശ്ലീല വിഡിയോയ്ക്ക് അടിമയായ സഞ്ജയ് കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി രക്തക്കറയുള്ള വസ്ത്രം അലക്കിയെന്നും പൊലീസ് പരിശോധനയിൽ കണ്ടത്തിയിരുന്നു. പൊലീസ് മുൻ വൊളന്റിയറായ ഇയാൾ, 4 തവണ വിവാഹം ചെയ്തെന്നും പലപ്പോഴും ഭാര്യമാരെ ഉപദ്രവിച്ചിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *