കോട്ടയം: ഒരാഴ്ച നീണ്ടുനിന്ന ഇടിവുകൾക്കു ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധന. അന്താരാഷ്ട വില വ്യതിയാനങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.
ഇന്ന് പവന് 240 രൂപ കൂടി ഒരു പവൻ സ്വർണത്തിന് 44,800 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 5,600 രൂപയാണ് ഇന്നത്തെ വിപണന നിരക്ക്.
കഴിഞ്ഞമാസം 28ന് 45,920 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില റെക്കോര്‍ഡിട്ടിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുകയായിരുന്നു. 12 ദിവസത്തിനിടെ 1400 രൂപയാണ് കുറഞ്ഞത്.