തിരുവനന്തപുരം: സപ്ലൈകോ സബ്സിഡി നിരക്കില്‍ നല്‍കുന്ന 13 അവശ്യസാധനങ്ങളുടെ വില കൂടും. വില വർധനവ് എത്ര വേണമെന്ന് ഭക്ഷ്യമന്ത്രിക്ക് തീരുമാനിക്കാമെന്നാണ് ഇടതുമുന്നണിയിൽ ധാരണയായിട്ടുള്ളത്.ഏഴ് വർഷത്തിന് ശേഷമാണ് സപ്ലൈകോയിൽ സബ്സിഡി സാധനങ്ങളുടെ വിലകൂട്ടുന്നത്.

വില വർധിപ്പിക്കണമെന്ന് സർക്കാരിനോട് നേരത്തെ സപ്ലൈകോ ആവശ്യപ്പെട്ടിരുന്നു. ചെറുപയർ, വൻ പയർ, ഉഴുന്ന്, വെളിച്ചെണ്ണ, ജയ അരി, തുവരപരിപ്പ്, കുറുവ അരി, കടല, മല്ലി, പഞ്ചസാര, മുളക്, പച്ചരി എന്നീ സാധനങ്ങൾക്കാണ് വില വർധിപ്പിക്കുക.

By Fazil

Leave a Reply

Your email address will not be published. Required fields are marked *