കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഉപജില്ലാ കലോത്സവം സമാപിച്ചു.ചിറക്കടവ് എസ്.ആർ.വി. എൻ.എസ്.എസ്.വി.എച്ച്.എസ്.എസിൽ നടന്ന സമാപന സമ്മേളനം ഗവ ചീഫ് ഡോ എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് അധ്യക്ഷത വഹിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷാജി പാമ്പൂരി മുഖ്യപ്രഭാഷണം നടത്തി.
എസ്.ആർ.വി.സ്‌കൂൾ ഹെഡ്മാസ്റ്റർ കെ. ലാൽ, പ്രിൻസിപ്പൽ പി.ബി. ഗീതാകുമാരി,സ്‌കൂൾ മാനേജർ എം.കെ.അനിൽകുമാർ,പി.ടി.എ.പ്രസിഡന്റ് എസ്. ശ്രീകുമാർ, എസ് ആർ വി എൻ എസ് എസ് കരയോഗം സെക്രട്ടറി കെഎസ്ഇബി ബിനു കുമാർ, കൺവീനർമാരായ ടോമി ജേക്കബ്,നാസർ മുണ്ടക്കയം, പ്രവീൺ എം ആർ, കെ എൻ ഷാജി, ബഷീർ മുഹമ്മദ്, എച്ച് എം ഫോറം സെക്രട്ടറി സിന്ധു കെ എം , കാഞ്ഞിരപ്പള്ളി എഇഒ പി എച്ച് ഷൈലജ തുടങ്ങിയവർ സംസാരിച്ചു.