ന്യൂഡൽഹി: സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റ് ഇനി മുതൽ ഫിഫ സന്തോഷ് ട്രോഫി എന്നറിയപ്പെടും. ടൂർണമെൻറിന്റെ നടത്തിപ്പിൽ ഫിഫയുടെ സഹകരണം ആൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ ഉറപ്പിച്ചു.
അരുണാചൽ പ്രദേശിൽ മാർച്ചിൽ നടക്കുന്ന ഫൈനലിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ മുഖ്യാതിഥിയായി പങ്കെടുക്കും. ഡൽഹിയിൽ ചേർന്ന എ.ഐ.എഫ്.എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.