കൊച്ചി: ചോദ്യം ചോദിക്കാൻ എത്തിയ മാധ്യമപ്രവർത്തകരോട് ‘നോ ബോഡി ടച്ചിങ്.. ‘എന്നു പറഞ്ഞ് ഒഴിഞ്ഞുമാറി സുരേഷ് ഗോപി. കൊച്ചി കലൂരിൽ ട്രാൻസ്ജെൻഡേർസിന്റെ കേരളപ്പിറവി ദിനാഘോഷത്തിന് എത്തിയപ്പോഴാണ് സുരേഷ് ഗോപിയുടെ പ്രതികരണം.

കളമശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടമുണ്ടാകുന്ന ഇടങ്ങളില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സമ്മേളന സ്ഥലത്ത് പൊലീസ് എത്തി പരിശോധനയും നടത്തിയിരുന്നു.

അതേസമയം, വഴി തടഞ്ഞാല്‍ താനും കേസ് കൊടുക്കുമെന്ന് സുരേഷ് ഗോപി തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒരു പൊതു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ മാധ്യമങ്ങള്‍ മുന്നിലെത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ സരസമായ ഡയലോഗ്. ‘വഴി നിഷേധിക്കരുത് ഞാനും കേസ് കൊടുക്കും. ദയവായി, വഴി തടയരുത്. മുന്നോട്ടുപോകാന്‍ എനിക്കും അവകാശമുണ്ട്. ക്ലോസ് അറിയണോ?’സുരേഷ് ഗോപി പറഞ്ഞു.

കോഴിക്കോട് മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിൽ സുരേഷ് ഗോപിക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട്ടെ ഹോട്ടലിൽ സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണു വിവാദ സംഭവമുണ്ടായത്. . ശരീരത്തിൽ സ്പർശിച്ചതിനും ലൈംഗികച്ചുവയോടെ സംസാരിച്ചതിനും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 (എ-1, 4) വകുപ്പുകൾ‌ ചേർത്താണു കേസ്. സംഭവത്തിൽ സുരേഷ് ഗോപി മാപ്പു പറഞ്ഞിരുന്നു.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed