ആലുവ: ആലുവയിൽ ഇതര മതക്കാരനുമായുള്ള മകളുടെ പ്രണയത്തെ എതിർത്ത് അച്ഛൻ മകളെ കൊലപ്പെടുത്താൻ ശ്രമിച്ചു. കേസിൽ അലങ്ങാട് സ്വദേശി അബീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

14 കാരിയുടെ ദേഹമാസകലം കമ്പിവടി കൊണ്ട് അടിച്ച പിതാവ് അബീസ് വായിൽ ബലമായി വിഷം ഒഴിച്ച് നൽകിയാണ് കൊല്ലാൻ ശ്രമിച്ചത്. ഇതരമതസ്ഥനുമായുള്ള ബന്ധം പിതാവ് എതിർത്തിരുന്നു. തുടർന്നും ബന്ധം മുന്നോട്ട് കൊണ്ട് പോയതാണ് കൊലപാതകശ്രമത്തിന് കാരണം.

പുല്ലുകൾക്ക് അടിക്കുന്ന കീടനാശിനി നല്‍കിയാണ് അബിസ് മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 14 കാരി ഗുരുതരമായി ആസ്റ്റര്‍ മെഡിസിറ്റിയില്‍ തുടരുകയാണ്.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed