കോട്ടയം: സാധാരണക്കാരന്റെ ഉള്ളിൽ തീകോരിയിട്ട് കുരിശ്യർന്ന സ്വർണ വില ചെറിയൊരു ആശ്വാസത്തിലേക്ക്. തുടർച്ചയായി മൂന്നാംദിവസമായ ഇന്നും വില കുറഞ്ഞു.
ഒരു പവന് 240 കുറഞ്ഞ് 45120 രൂപയും ഗ്രാമിന് 30 രൂപ കുറഞ്ഞ് 5,640 രൂപയുമാണ് ഇന്നത്തെ വിപണന നിരക്ക്. ഇന്നലെ പവന് 400 രൂപയും ഗ്രാമിന് 50 രൂപയും കുറഞ്ഞിരുന്നു. തിങ്കളാഴ്ച പവന് 160 രൂപ കുറഞ്ഞു. മൂന്ന് ദിവസം കൊണ്ട് 800 രൂപയാണ് പവന് ഇടിഞ്ഞത്.