തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് നാളെ മുതൽ നിക്ഷേപങ്ങൾ മടക്കി നൽകും. നാളെ മുതൽ 50,000 മുതൽ ഒരുലക്ഷം വരെയുള്ള കാലാവധി കഴിഞ്ഞ സ്ഥിരനിക്ഷേപങ്ങളാണ് പൂർണമായും പിൻവലിക്കാൻ കഴിയുക.
നവംബർ 11 മുതൽ 50000 രൂപയ്ക്ക് താഴെയുള്ള സ്ഥിരനിക്ഷേപങ്ങളും മടക്കി നൽകും. വായ്പത്തുക തിരിച്ചുപിടിക്കാൻ നടപടി തുടങ്ങിയെങ്കിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആധാരങ്ങൾ പിടിച്ചെടുത്തത് തിരിച്ചടിയായെന്നും അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി.
ആകെയുള്ള 8049 സ്ഥിര നിക്ഷേപകരിൽ 3770 പേർക്ക് നിക്ഷേപവും പലിശയും പൂർണമായും പിൻവലിക്കാനാവും. 134 കോടി സ്ഥിരനിക്ഷേപത്തിൽ 79 കോടി രൂപ തിരികെ നൽകും. ബാങ്കിന് പലിശയടക്കം തിരികെ ലഭിക്കാനുള്ളത് 509 കോടി രൂപയാണ്. ഇതുവരെ 80 കോടി രൂപയാണ് തിരിച്ചടവ് വന്നത്.
There is no ads to display, Please add some