തിരുവനന്തപുരം: ഒക്ടോബര്‍ മാസത്തെ റേഷന്‍ വിതരണം നവംബര്‍ 1, 2 തീയതികളിലേക്ക് കൂടി നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആധാര്‍ ഓതന്റിക്കേഷനിലുണ്ടായ തകരാറുകാരണം ഇന്ന് (ഒക്ടോബര്‍ 31) നാലുമണി മുതല്‍ റേഷന്‍ വിതരണത്തില്‍ തടസം നേരിട്ടിരുന്നു.
പ്രശ്‌നം ഭാഗികമായി പരിഹരിച്ചിരുന്നെങ്കിലും വിതരണത്തില്‍ വേഗതക്കുറവ് അനുഭവപ്പെട്ട സാഹചര്യത്തിലാണ് ഒക്ടോബര്‍ മാസത്തെ റേഷന്‍ വിതരണം രണ്ടുദിവസത്തേയ്ക്ക് കൂടി നീട്ടിയതെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.