കോട്ടയം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. സമീപകാലത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയ ശേഷമാണ് വില ഉയരുന്നത്. വരും ദിവസങ്ങളിലും ആഭ്യന്തര വിപണിയില്‍ വില ഉയരാനാണ് സാധ്യത.
ഇന്ന് സ്വര്‍ണം ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ചു. ഇതോടെ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്റെ ഔദ്യോഗിക വില 5335 രൂപയിലെത്തി. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 42,680 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.