മുകേഷ് അംബാനിയുടെയും നിത അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹ തിയതി പ്രഖ്യാപിച്ചു. 2024 ജൂലൈ 10, 11, 12 തീയതികളിൽആയിരിക്കും അനന്ത് അംബാനി- രാധിക മർച്ചന്റ് വിവാഹ മാമാങ്കം എന്നാണ് റിപ്പോർട്ട്.മുകേഷ് അംബാനിയുടെ ഫാൻ പേജുകളിലാണ് വിവാഹ ആഘോഷങ്ങളെ പറ്റിയുള്ള പുതിയ വാർത്തകൾ എത്തിയിരിക്കുന്നത്.

ഈ വർഷം ജനുവരിയിലായിരുന്നു അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹനിശ്ചയം നടന്നത്. മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഷാരൂഖ് ഖാൻ, ഭാര്യ ഗൗരി ഖാൻ, മകൻ ആര്യൻ, സൽമാൻ ഖാൻ, രൺവീർ സിംഗ്, ദീപിക പദുക്കോൺ, ഐശ്വര്യ റായ് ബച്ചൻ, മകൾ ആരാധ്യ, കരൺ ജോഹർ, കത്രീന കൈഫ് തുടങ്ങി പ്രമുഖർ പങ്കെടുത്തിരുന്നു.

എൻകോർ ഹെൽത്ത്‌കെയറിന്റെ സിഇഒ വീരേൻ മെർച്ചന്റിന്റെ മകൾ രാധിക മർച്ചാന്റാണ് അനന്ത് അംബാനിയുടെ പ്രതിശ്രുത വധു. അംബാനി കുടുംബത്തിൽ മുൻപ് നടന്നിട്ടുള്ള ചടങ്ങുകളിലെല്ലാം സജീവ സാന്നിദ്ധ്യമായിരുന്നു രാധിക. ക്ലാസിക്കൽ ഡാൻസറായ രാധിക ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് എകണോമിക്സിലും പൊളിറ്റിക്സിലും ബിരുദം നേടി. 2017ൽ സെയിൽസ് എക്‌സിക്യൂട്ടീവായി ഇസ്‌പ്രാവ എന്ന സ്വകാര്യ ആഡംബര വില്ലാ ശൃംഖലയിൽ ജോലി ചെയ്തിരുന്നു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *