ചെങ്ങന്നൂർ : മന്ത്രി സജി ചെറിയാനെ സ്തുതിച്ച് വേദിയിൽവച്ച് വീട്ടമ്മ പാടിയ ഗാനം സമൂഹമാധ്യമങ്ങളിൽ വൈറൽ.ചെങ്ങന്നൂര്‍ കല്ലിശ്ശേരിയില്‍ മണ്‍പാത്ര വ്യവസായ യൂണിറ്റിലെ ആദ്യവില്‍പ്പനയുടെ ഉദ്ഘാടന ചടങ്ങിലാണ് സൊസൈറ്റി ജീവനക്കാരി സ്വന്തമായി എഴുതിയ കവിത ചൊല്ലിയത്.

പ്രിയമാര്‍ന്ന ജനസേവനകന്‍ തന്‍ സജി ചെറിയാന്‍ ഒരു അഭിമാന താരമായി മാറി.., ചെങ്ങന്നൂരിന്റെ അഭിലാഷമായി എന്ന വരികളോടെയാണ് കവിത തുടങ്ങുന്നത്.മന്ത്രിയെ സാക്ഷിയാക്കി ചെങ്ങന്നൂർ ഉമയാറ്റുകര സ്വദേശിനി ഗീത രാമചന്ദ്രനാണ് കവിത ചൊല്ലിയത്. ഗീത തന്നെയാണ് പാട്ട് എഴുതിയതും.കൈയടികളോടെയാണ് മന്ത്രിയെ പുകഴ്ത്തിയുള്ള കവിതയെ സദസിലുള്ളവര്‍ സ്വീകരിച്ചത്.

മന്ത്രിയെക്കുറിച്ചുള്ള ഗാനത്തിന്റെ വരികൾ:

പ്രിയമാർന്ന ജനസേവകൻ സജി ചെറിയാൻ

ഒരഭിമാന താരമായ് മാറീ

ചെങ്ങന്നൂരിന്റെ അഭിലാഷമായീ

പ്രളയത്തെ നോക്കീ വിതുമ്പീ, പിന്നെ പ്രജകൾക്കു വേണ്ടി കരഞ്ഞൂ

കക്ഷിരാഷ്ട്രീയങ്ങളില്ലാതെ, കൈത്താങ്ങും തണലുമായി നിന്നൂ

കർമയോദ്ധാവായ് പടനയിച്ചായിരം കണ്ണുനീരൊപ്പി നടന്നൂ

പ്രതിസന്ധികൾ മലർമാലപോൽ അണിയുന്ന രണവീരനായി

ജന്മനാടിന്റെ രോമാഞ്ചമായീ

പ്രളയത്തെ നോക്കീ വിതുമ്പീ, പിന്നെ പ്രജകൾക്കു വേണ്ടി കരഞ്ഞൂ

കല്ലോലിനി പോലൊഴുകും കരുണ തൻ കർമങ്ങളിൽ നാഥനായീ‌

കൺകണ്ട ദൈവമായ് കാവലാളായ് ജനം നെഞ്ചോടു ചേർത്തങ്ങുയർത്തീ

വിജയങ്ങളിൽ ജനമന്ത്രിയായി സന്തോഷതാരം വിടർന്നു

നാടിന്റെ വികസനം ജീവിതലക്ഷ്യമാക്കീ

പ്രളയത്തെ നോക്കീ വിതുമ്പീ, പിന്നെ പ്രജകൾക്കു വേണ്ടി കരഞ്ഞൂ

പ്രിയമാർന്ന ജനസേവകൻ സജി ചെറിയാൻ ഒരഭിമാന താരമായ് മാറീചെങ്ങന്നൂരിന്റെ അഭിലാഷമായീ…

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed