ചന്ദ്രനിൽ കാലുകുത്തിയ ആദ്യ മനുഷ്യൻ നീൽ ആംസ്ട്രോംങിന്റെ ടെക്സസിലെ എൽ ലാഗോയിൽ വീട് വില്പനയ്ക്ക്. നാസയുടെ ജോൺസൺ സ്‌പേസ് സെന്ററിന് സമീപമുള്ള ഈ വീടായിരുന്നു ചന്ദ്രനിലേക്കുള്ള ചരിത്രപരമായ അപ്പോളോ ദൗത്യത്തിനിടെ ആംസ്ട്രോങ്ങിന്റെ വസതി.
ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട് ചെയ്തിരിക്കുന്നതനുസരിച്ച് നിലവിൽ 550,000 ഡോളറിന് അതായത് ഏകദേശം 4 കോടി രൂപയ്ക്കാണ് വീട് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. ഒരു വസ്തു സ്വന്തമാക്കുന്നു എന്നതിനേക്കാൾ ഉപരിയായി ചരിത്രത്തിൻറെ ഭാഗമായി മാറാനുള്ള അവസരമാണ് ഈ വീട് സ്വന്തമാക്കുന്നവർക്ക് ലഭിക്കുകയെന്നും ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
വീടിൻറെ നിർമ്മിതിയുമായി കാര്യമായ സവിശേഷതകൾ ഒന്നും ഇല്ലെങ്കിലും ബഹിരാകാശ പ്രേമികൾക്ക് വീടിനോടുള്ള താൽപ്പര്യം തന്നെയാണ് ഇതിന്റെ പ്രത്യേകത. നാസയുടെ ജോൺസൺ സ്പേസ് സെന്റർ, ഹ്യൂസ്റ്റൺ സ്പേസ് സെന്റർ എന്നിവയ്ക്ക് സമീപമാണ് ഈ വസതി സ്ഥിതി ചെയ്യുന്നത്. നീൽ ആംസ്ട്രോങ്ങും അദ്ദേഹത്തിന്റെ കുടുംബവും 1964 മുതൽ 1971 വരെ ഈ വീട്ടിലാണ് താമസിച്ചത്.
There is no ads to display, Please add some