തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ജാഗ്രതാനിർദേശം നൽകിയത്.

നാളെ (ബുധനാഴ്ച) ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ജാഗ്രതാനിർദേശം നൽകിയിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലെല്ലാം സംസ്ഥാനത്ത് വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. ഈ മാസം മുൻ വർഷങ്ങളിലെ അപേക്ഷിച്ച് മഴ തീരെ കുറവാണ്. അണക്കെട്ടുകളിൽ ജലനിരപ്പ് കുത്തനെ താഴ്ന്നത് വൈദ്യുതി പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുമെന്ന ആശങ്ക ഉയർത്തുന്നുണ്ട്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *