പാലക്കാട്‌: റെയിൽവേ സ്റ്റേഷനിൽ നിന്ന് ബിസ്ക്കറ്റ് രൂപത്തിലാക്കിയ കഞ്ചാവ് പിടികൂടി. ധൻബാദ് – ആലപ്പുഴ എക്പ്രസ് ട്രെയിനിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ ആറ് പാക്കറ്റുകളിലായാണ് കഞ്ചാവ് ബിസ്ക്കറ്റ് രൂപത്തിൽ കണ്ടെത്തിയത്.

കേരളത്തിലാദ്യമായാണ് ബിസ്ക്കറ്റ് രൂപത്തിലാക്കി കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടുന്നത്. മാരിലൈറ്റിന്റെ ബിസ്കറ്റ് പാക്കറ്റിൽ ബിസ്‌ക്കറ്റിന്റെ അതെ രൂപത്തിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചത്. പാലക്കാട് ആർപിഎഫ് ക്രൈം ഇൻ്റലിജൻസ് വിഭാഗമാണ് കഞ്ചാവ് പിടികൂടിയത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed