ചടയമംഗലം: ജടായുപാറ ടൂറിസംകേന്ദ്രത്തിനു മുന്നിൽ തിരുവോണദിനത്തിൽ പട്ടിണി സമരവുമായി സംയുക്ത ട്രേഡ് യൂണിയൻ രംഗത്ത്.
കോവിഡ് കാലത്തു പിരിച്ചു വിട്ട മുഴുവൻ തൊഴിലാളികളെയും തിരിച്ചു എടുക്കുക, ഓണത്തിന് മുൻപ് ഉത്സവബത്ത ആയി പതിനായിരം രൂപ നൽകുക, 20%ബോണസ് നല്കുക, ശമ്പള വർദ്ദ്ധനവ് അനുവദിക്കുക, സെക്യൂരിറ്റി -ഹൗസ് കീപ്പിങ് ജോലികളിൽ പ്രദേശവാസികളെ പൂർണ്ണമായും നിയമിക്കുക, ജോലി സമയം 8മണിക്കൂർ ആയി നിജപ്പെടുത്തുക, ടിക്കറ്റുകൾ ഓൺലൈൻ ആയി വിതരണം ചെയ്യുക, ടിക്കറ്റ് ചാർജ് വർദ്ധനവ് പിൻവലിക്കുക, തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സംയുക്ത ട്രേഡ് യൂണിയനുകളുടെ സമര ആഹ്വാനം.
കെ റ്റി യൂസി(ബി ), യൂടി യൂ സി, കെ ടി യു സി,(എം ), എസ് ടി യു എന്നീ യൂണിയനുകളാണ് സമരത്തിനായി നോട്ടീസ് നൽകിയിരിക്കുന്നതെന്ന് വിവിധ ട്രേഡ് യൂണിയൻ ഭാരവാഹികളായ ആർ. ശശിധരൻ പിള്ള, ഇളമാട് ഗോപി, ഉണ്ണികൃഷ്ണൻ വി ആർ പാട്ടം,ഭൂവനചന്ദ്ര കുറുപ്പ്, ഈട്ടിമൂട്ടിൽ നിസ്സാം സി. സുഗതൻ പിള്ള പോരേടം പി.അജയകുമാർ എന്നിവർ അറിയിച്ചു.
There is no ads to display, Please add some