തൃശൂർ: ഗുരുവായൂരപ്പന് വഴിപാടായി സ്വർണ കിരീടം സമർപ്പിച്ച് തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുർഗ്ഗ. പതിനാല് ലക്ഷത്തിലേറെ രൂപ വിലവരുന്ന സ്വർണ്ണ കിരിടമാണ് സമർപ്പിച്ചത്.
ശിവജ്ഞാനം എന്ന കോയമ്പത്തൂർ വ്യവസായിയാണ് 32 പവൻ തൂക്കം വരുന്ന ഈ സ്വർണ കിരീടം തയാറാക്കാനുള്ള ഒരുക്കങ്ങൾ നടത്തിയത്. നേരത്തെ തന്നെ കിരീടം തയ്യാറാക്കുന്നതിനുള്ള അളവ് ക്ഷേത്രത്തിൽ നിന്നും വാങ്ങിയിരുന്നു.
കിരീടത്തിനൊപ്പം ചന്ദനം അരക്കുന്ന മെഷീനും സമർപ്പിച്ചു. രണ്ട് ലക്ഷം രൂപ വിലവരുന്നതാണ് ഈ മെഷീൻ. ആര്.എം എഞ്ചിനീയറിങ് ഉടമയും തൃശൂര്‍ സ്വദേശിയുമായ കെ.എം രവീന്ദ്രനാണ് ഈ മെഷീന് തയ്യാറാക്കിയത്. ദുർഗ്ഗ സ്റ്റാലിൻ നേരത്തെ പലതവണ ക്ഷേത്ര ദർശനം നടത്തിയിട്ടുണ്ട്.