ന്യൂഡൽഹി: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടി ബിജെപി കേരളത്തിൽ അധികാരത്തിലെത്തുമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ കെ ആൻ്റണി.
ജനക്ഷേമത്തിന് ഇത്തരമൊരു മാറ്റം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡൽഹിയിൽ എ.എൻ.ഐ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അനിൽ ആന്റണിയുടെ പ്രതികരണം.
കഴിഞ്ഞ ഏഴ് വർഷത്തിനിടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികൾക്കാണ് സംസ്ഥാനം സാക്ഷിയായത്. കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങുന്നതിൽ പോലും അഴിമതിയുണ്ടായി.
മുഖ്യമന്ത്രിയുടെ ഓഫീസിന് പോലും ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന സ്വർണക്കടത്ത് കേസ് ഉയർന്നുവന്നത് ഈ സമയത്താണ്. നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയെന്ന ആരോപണവും ഇക്കാലത്താണ് ഉയർന്നുവെന്നതെന്ന് അനിൽ ആൻ്റണി ആരോപിച്ചു.