കോട്ടയം: വാകത്താനം പാണ്ടഞ്ചിറയിൽ കഴിഞ്ഞ ദിവസം കാർ കത്തിയുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. വാകത്താനം പാണ്ടൻചിറ ഓട്ടുകുന്നേൽ ഒ.ജി. സാബു(57) ആണ് മരിച്ചത്.

ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനിടെയാണ് അപകടം. വീടിന് 20 മീറ്റർ അകലെ വച്ചാണു സംഭവം. ചങ്ങനാശേരിയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തി തീയണച്ചാണു ഉടമയെ പുറത്തെടുത്തത്. സാബു കാറിൽ തനിച്ചായിരുന്നു.

80 ശതമാനത്തോളം പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സാബു ഇന്ന് രാവിലെയാണ് മരിച്ചത്. സാബുവിന്റെ i10 കാറിനാണ് ഇന്നലെ തീപിടിച്ചത്. യാത്രകഴിഞ്ഞു വീടിനു സമീപമെത്തിയപ്പോൾ വലിയ ശബ്ദത്തോടെ കാറിന് തീപിടിക്കുകയായിരുന്നു. അഗ്നിബാധയിൽ കാർ പൂർണമായി കത്തിനശിച്ചിരുന്നു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *