കാഞ്ഞിരപ്പള്ളി: മണിപ്പുരിലെ വംശീയകലാപം അമർച്ച ചെയ്യാൻ നടപടി സ്വീകരിക്കാതെ മൗനം തുടരുന്ന കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കെതിരെ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
മണിപ്പൂരിലെ സമാധാനം പുനസ്ഥാപിക്കുവാൻ കേന്ദ്ര ഗവൺമെന്റ് ഇടപെടുക, മണിപ്പൂർ ജനതയുടെ ജീവനും സ്വത്തിനും മാനത്തിനും സംരക്ഷണം നൽകുക, സ്ത്രീകൾക്കെതിരെ നടക്കുന്ന ക്രൂരത അവസാനിപ്പിക്കുവാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രകടനം.
ബ്ലോക്ക് പ്രസിഡന്റ് ഗ്രേസികുട്ടി അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന കമ്മിറ്റി അംഗം അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുരേന്ദ്രൻ നാഥ്, ട്രഷറർ ചെറിയാൻ, ജോസ് വർഗീസ്, തോമസ് ജോസഫ്, ലളിതാ ഭായി, കെ.ജി തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു.
There is no ads to display, Please add some