എറണാകുളം: വാഹനാപകടത്തെ തുടർന്ന് നടൻ സുരാജ് വെഞ്ഞാറമൂടിന്റെ കാർ പരിശോധിച്ച് മോട്ടോർ വാഹനവകുപ്പ്. സുരാജിന് കാരണം കാണിക്കൽ നോട്ടിസ് നൽകുമെന്നും. ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസിൽ സുരാജ് പങ്കെടുക്കണമെന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. അപകടത്തിൽ പരിക്കേറ്റയാൾ ചികിത്സയിൽ തുടരുകയാണ്.

ശനിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ സൂരാജിന്റെ കാർ എതിർ ദിശയിൽ നിന്നും വന്ന ബൈക്കുമായി കൂട്ടി ഇടിച്ചത്. അപകടത്തിൽ ബൈക്ക് യാത്രികന്റെ കാലിന് പരിക്കേറ്റിരുന്നു. കാലിന് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. ഇയാളെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരാജ് എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേയ്‌ക്ക് വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

അലക്ഷ്യമായി വാഹനമോടിച്ചതിനാണ് പോലീസ് സുരാജിനെതിരെ കേസെടുത്തത്. കാറുമായി പോലീസ് സ്റ്റേഷനിൽ ഹാജരാകാനും നിർദേശിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇന്ന് കാർ പരിശോധിച്ചത്. അപകടത്തില്‍ പാലാരിവട്ടം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *