ഇസ്ലാമാബാദ്: പാകിസ്താനിലെ ഖൈബർ പഖ്തൂന്‍ഖ്വ പ്രവിശ്യയിൽ സ്‌ഫോടനം. ബജൗർ ജില്ലയിലെ ഖാറിലെ ജമിയത്ത് ഉലമ-ഇ-ഇസ്‌ലാം-ഫസൽ രാഷ്ട്രീയ പാർട്ടിയുടെ യോഗത്തിലാണ് സ്ഫോടനമുണ്ടായത്.
സംഭവത്തിൽ 20 പേര്‍ കൊല്ലപ്പെട്ടു. 50 ഓളം പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. പരിക്കേറ്റ 50ലധികം പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് സംസാരിക്കാന്‍ തുടങ്ങുന്നതിന് മുന്‍പാണ് സ്‌ഫോടനം ഉണ്ടായത്.
There is no ads to display, Please add some