തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് തകരാറിലായതിന് കേസ്.. മൈക്കിൽ ഹൗളിങ് വരുത്തി പ്രസംഗം മനഃപൂർവ്വം തടസ്സപ്പെടുത്തിയെന്ന് എഫ്ഐആറിൽ പറയുന്നു. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ മൈക്ക് പ്രവർത്തിപ്പിച്ചെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് സ്വമേധയാ എടുത്ത കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല.
അതിനിടെ മൈക്ക് കേടായതിന് കേസെടുത്തതിന് പിന്നാലെ മൈക്ക്, ആംപ്ലിഫയർ, വയർ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. നാളെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് പരിശോധന നടത്തും. പരിശോധനയ്ക്ക് ശേഷം മൈക്കും ആംപ്ലിഫയറും വിട്ടു കൊടുക്കുമെന്നും പൊലീസ് അറിയിച്ചു.