ഇടുക്കി: ആനച്ചാലിനു സമീപം ആമക്കണ്ടത്ത് ആറുവയസുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയും, 14 കാരിയായ സഹോദരിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിക്ക് വധശിക്ഷ.

ആനച്ചാല്‍ ആമക്കണ്ടം സ്വദേശിയായ കുട്ടിയെയാണ് ബന്ധു കൊലപ്പെടുത്തിയത്. കുട്ടികളുടെ അമ്മയുടെ സഹോദരിയുടെ ഭർത്താവിനെയാണ് ഇടുക്കി അതിവേഗ പോക്സോ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.