കോട്ടയം: മനുഷ്യ സാഗരം സാക്ഷി. അമ്പത്തിമൂന്ന് വർഷം തന്നെ ഹൃദയത്തിൽ സൂക്ഷിച്ച തന്റെ പ്രിയപ്പെട്ട പുതുപ്പള്ളിയിലേക്ക് കുഞ്ഞൂഞ്ഞ് അവസാനമായെത്തി.
കണ്ഠമിടറുന്ന മുദ്രാവാക്യം വിളികളോടെ, കണ്ണീരൊപ്പി കുഞ്ഞൂഞ്ഞിനെ ജനസാഗരം സ്വീകരിച്ചു. തിങ്ങിനിറഞ്ഞ ജനങ്ങളുടെ അകമ്പടിയോടെയാണ് പുതുപ്പള്ളിയിലെ തറവാട് വീട്ടിലേക്ക് കുഞ്ഞൂഞ്ഞെത്തിയത്.
ആവശ്യങ്ങളൊന്നും നിവർത്തിക്കാനല്ലാതെ, പരാതികളൊന്നും ബോധിപ്പിക്കാനല്ലാതെ ആ ജനത അദ്ദേഹത്തെ പൊതിഞ്ഞു. വിതുമ്പലടക്കി വിടപറയാൻ മാത്രം.