തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊല്ലം ജില്ലയിൽ തുടരുന്നു. വിലാപയാത്ര കൊട്ടാരക്കരയിലേക്ക് കടന്നു. ചടയമംഗലത്തും വാളകത്തും ആയൂരും വൻ ജനക്കൂട്ടമാണ് അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത്.

കോട്ടയത്ത്‌ എത്തുമ്പോൾ അർദ്ധരാത്രിയോട് അടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.വിലാപയാത്ര കൊല്ലം ജില്ലയിൽ പ്രവേശിച്ചപ്പോൾ കനത്ത മഴ കൂട്ടിനെത്തി. ആയൂരിൽ അണമുറിയാതെ മഴ പെയ്തിട്ടും പ്രിയപ്പെട്ട നേതാവിനെ ഒരുനോക്ക് കാണാനായി ജനം തിങ്ങി നിറഞ്ഞു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed