തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചേതനയറ്റ ശരീരത്തിനുമുന്നിൽ പൊട്ടിക്കരഞ്ഞ് എകെ ആന്റണി. ഉമ്മൻചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ എത്തിച്ചപ്പോഴാണ് ഉറ്റ സുഹൃത്തിനെ ഒരു നോക്കു കാണാൻ എകെ ആന്റണി എത്തിയത്.

ഉമ്മൻചാണ്ടിയുടെ അടുത്തെത്തിയ ആന്റണി, ഏറെനേരം നോക്കിനിന്ന ശേഷം, അടുത്തു നിന്ന മകൻ ചാണ്ടി ഉമ്മനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയായിരുന്നു. അദ്ദേഹത്തെ സമാധാനിപ്പിക്കാൻ കൂടെയെത്തിയ നേതാക്കൾ പാടുപെട്ടു.

മകളുടെ കൈകൾ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചപ്പോഴും എ കെ ആന്റണി വിതുമ്പി. ജനകീയനായിരുന്ന പ്രിയ നേതാവിനെ ‌അവസാനമായി ഒരുനോക്ക് കാണാൻ ആയിരക്കണക്കിനാളുകളാണ് ജ​ഗതിയിലെ പുതുപ്പള്ളി വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴും ഉമ്മൻ ചാണ്ടിക്ക് അന്ത്യാജ്ഞലി അർപ്പിക്കാനെത്തിയവരുടെ നീണ്ടനിര ഇവിടെ കാണാം. ‌

By Fazil